എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;ദുരഭിമാനിയായ മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.ദൈവം അനുഗ്രഹിക്കുമാറാകട്ടെ."...

ഹ്രസ്വ ചരിത്രം

കോഴിക്കോടും കണ്ണൂരിലും താമസിച്ച്14 മുതൽ 15 വരെ നൂറ്റാണ്ടുകളിൽ അറേബ്യൻ ട്രേഡിംഗ് ഗ്രൂപ്പുകളുമായുള്ള ബിസിനസ്സ് ബന്ധം പൂർത്തിയിരുന്ന ഒരു മലഞ്ചരക്കു വ്യാപരിയായിരുന്നു ഹുസ്സൻ മരക്കാർ. ബിസിനസിന്റെ സ്വഭാവം പാത്തേമാരികളിലൂടെയുള്ള  അന്നത്തെ രീതിയനുസരിച്ചുള്ള കയറ്റുമതി-ഇറക്കുമതിയായിരുന്നു.

 അദ്ദഹം അന്തരിച്ചതിനുശേഷം, അദ്ദേഹത്തിന്റെ മകൻ ബീരാൻ മരക്കാർ (15 മുതൽ 16 വരെ നൂറ്റാണ്ട്) മുകളിൽ പറഞ്ഞ ബിസിനസ്സ് കൈകാര്യം ചെയ്തു.16 മുതൽ 17 വരെ നൂറ്റാണ്ടുകളിൽ അദ്ദേഹത്തിന്റെ മകൻ ഉസ്സാമ്പി വീരാൻ എന്ന ഹുസ്സൻ ബിൻ ബീരൻ ബിസ്നസ്സ് തലവനായി. തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിമും ഇതേ ബിസിനസിന് നേതൃത്വം നൽകിയെങ്കിലും മിസ്‌ മാനേജിങ് നിമിത്തം ബിസിനസ്സ് പാപ്പരായി. 18 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ പ്രാദേശിക നേതാവും ബ്രിട്ടീഷ് ഭരണപക്ഷവാദിയെന്ന നിലക്കും ഇബ്രാഹിം ബ്രിട്ടീഷിന്ത്യൻ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. ബ്രിട്ടീഷ് ഭരണാധികാരികൾ 'മുബാറക്' എന്ന പദവി ഇബ്രാഹീമിന് നൽകി. (ഇന്നത്തെ കലക്ടർ റാങ്കുള്ള അന്നത്തെ 'തുക്കിടി സാപാ'ണ് ആ അംഗീകാര പത്രം നൽകിയത്) 'മുബാറക്ക്' എന്നത്‌ ഉച്ചാരണത്തിലൂടെ 'ഇമ്പാർക്ക്' ആയിത്തീർന്നു, അദ്ദേഹത്തിന്റെ മകൻ ബാപ്പുട്ടി പൊതു സമൂഹത്തിൽ 'ഇമ്പാർക്ക് ബപ്പുട്ടി' എന്നറിയപ്പെട്ടു. ഇതാണ് അദ്ദേഹത്തിന്റെ മുൻ തലമുറ ചരിത്രം.

ചാവക്കാട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പച്ചക്കറി - താറാവ് മുട്ട മൊത്ത വിതരണക്കാരനായിരുന്നു അദ്ദേഹം. ചാവക്കാട് കനോലി കനാൽ വഞ്ചിക്കടവിലാണ് ചരക്കുകൾ വന്നിറങ്ങിയിരുന്നത്.റിയൽ എസ്റ്റേറ്റ് ബിസിനസിലും വ്യാപൃതനായിരുന്ന അദ്ദേഹത്തിന്റെ ബിസിനസ്സ് ബെൽറ്റ് അക്കാലത്തെ  മൊത്തം മലബാർ പ്രദേശമായിരുന്നു. ഭൂമിക്കച്ചവടവും ഉണ്ടായിരുന്നു.

രാഷട്രീയ പ്രവർത്തകനായിരുന്നില്ലെങ്കിലും ഇമ്പാര്‍‌ക്ക്‌ ബാപ്പുട്ടിക്ക്‌ ഒരു രാഷ്ട്രീയ വീക്ഷണമുണ്ടായിരുന്നു. പഴയ കോൺഗ്രസ്സുകാരൻ എന്നദ്ദേഹത്തെ വിളിക്കുമ്പോൾ ആ മനസ്സ്  പഴയ സോഷ്യലിസ്റ്റ് കോൺഗ്രസ്സിനോടൊപ്പം ആയിരുന്നെന്ന് അധികമാർക്കും അറിയില്ല. ഇ.എം.എസ്‌, എ.കെ.ജി, മറ്റ് ഉത്തരേന്ത്യൻ ഇടതുപക്ഷ ചിന്താഗതിക്കാർ കോൺഗ്രസ്സിൽ നിന്ന് പിരിഞ്ഞ് സ്ഥാപിക്കപ്പെട്ട പാർട്ടിയാണ് സോഷ്യലിസ്റ്റ് കോൺഗ്രസ്സ്. ഇമ്പാര്‍‌ക്ക്‌ ബാപ്പുട്ടി അതിന്റെ അനുഭാവിയായിരുന്നു. സോഷ്യലിസ്റ്റ് കോൺഗ്രസ്സ് പിന്നീട് ഇല്ലാതായി. കാരണം അത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടു. പക്ഷെ ഇമ്പാര്‍‌ക്ക്‌ ബാപ്പുട്ടി കമ്യൂണിസ്റ്റുകാരനായില്ല.ഇന്ത്യന്‍ നാഷണല്‍ കോണ്‍‌ഗ്രസ്സിനൊപ്പം നിന്നു. പക്ഷെ ആ മനസ്സിൽ ഒരു ഇടതുപക്ഷ സ്വാധീനം പിടിമുറുക്കിയിരുന്നു. അതിന്റെ ഒരു ഉദാഹരണത്തിന്, അദ്ദേഹം കമ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന കുടികിടപ്പ് ബില്ലിനെ സ്വാഗതം ചെയ്‌‌തിരുന്നു. സ്വന്തം പറമ്പുകളിൽ താമസിക്കുന്നവർക്ക് ആദ്യ ഘട്ടത്തിൽ കുടികിടപ്പു നൽകിയവരിൽ ഒരാളുമായിരുന്നു.
............
ഉമര്‍ ഇമ്പാര്‍‌ക്ക്‌ വഴി ലഭിച്ച വിവരങ്ങള്‍

Manjiyil

Manjiyil
Manjiyil

Imbark Baputty

Imbark Baputty

Popular Posts

Contact

Name

Email *

Message *

Copyright © Haji Kunjimon Imbark | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com