പി.വി ഹംസ ഹാജിയുടെ (ബ്രോഡ്‌വെ) വേർപാട് മൂലം, കൺസോൾ ചാരിറ്റബിൽ ട്രസ്റ്റിനുണ്ടായ നഷ്ടം നികത്താൻ കഴിയാത്തതാണന്ന് മനസ്സിലാക്കുന്നു.ഹംസ ഹാജിയുടെ വേർപാടിൽ,സെട്രല്‍ കമ്മറ്റിയോട് ചേർന്ന് വിശിഷ്യാ അബൂദാബി ചാപ്റ്ററിന് വേണ്ടിയും,വ്യക്തിപരമായും അഘാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തുന്നു.
അദ്ദേഹത്തോടൊപ്പം ഈ മേഖലയില്‍ പ്രവർത്തിക്കാൻ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല.എങ്കിലും ദീര്‍ഘ കാലം കൺസോളിന്റെ ക്രിയാത്മകമായ പ്രവര്‍ത്തന മികവിന് വേണ്ടി മറ്റ് ട്രസ്റ്റികളോടൊപ്പം സഹകരിച്ച് സേവന നിരതനായിരുന്നു.മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ അദ്ദേഹം വഹിച്ച നേതൃപരമായ വിവിധ പദവികള്‍ അദ്ദേഹത്തിന്റെ പ്രവർത്തന ചാതുര്യത്തെ വിളിച്ചറിയിക്കുന്നതാണ്.
കൺസോൾ ഉൾപ്പെടെ അദ്ദേഹം പ്രവർത്തിച്ച എല്ലാ മേഖലകളിലും,ഹംസ ഹാജിയുടെ ഒരു കയ്യൊപ്പ് ചാർത്തപ്പെട്ടിട്ടുണ്ട്.ഹംസ ഹാജിയുടെ എല്ലാ സദ് കര്‍മ്മങ്ങളുടേയും പ്രതിഫലം, അദ്ദേഹത്തിനും,കുടുംബത്തിനും നല്‍കി പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.
എം.എ മൊയ്ദീൻഷ.
അബൂദാബി.